ന്യൂഡൽഹി> ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ഗവർണർ ആരിഫ് മൊഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. ഇത്തരിലാണ് ഗവർണർ മുന്നോട്ടു പോകുന്നതെങ്കിൽ അദ്ദേഹത്തെ കേന്ദ്രസർക്കാർ തിരിച്ചുവിളിക്കണമെന്ന് രാജ ഡൽഹിയിൽ പ്രതികരിച്ചു. ജനാധിപത്യ സംവിധാനത്തിൽ ഗവർണർ പദവിയുടെ ആവശ്യമുണ്ടോ എന്ന് ചിന്തിക്കണം.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ ബിജെപി– സംഘപരിവാർ അജണ്ട മുൻനിർത്തി അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് ആരിഫ് മൊഹമ്മദ് ഖാൻ നടത്തുന്നത്. കേരളത്തിൽ മാത്രമല്ല, തമിഴ്നാട് അടക്കമുള്ള പ്രതിപക്ഷപ പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലും ബിജെപി നിയമിച്ച ഗവർണർമാർ ഇത്തരത്തിലാണ് പ്രവർത്തിക്കുന്നത്. വിഷയത്തിൽ രാഷ്ട്രപതി അടിയന്തരമായി ഇടപെടണമെന്നും ഡി രാജ ആവശ്യപ്പെട്ടു.