തിരുവനന്തപുരം
ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ ഒഴിവാക്കുന്നത് എൽഡിഎഫ് ഗൗരവമായി ആലോചിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. അധികാരമില്ലാത്ത കാര്യങ്ങളാണ് ഗവർണർ ചെയ്യുന്നത്. ഗവർണർ ചെയ്യുന്നതെല്ലാം ജനം വച്ചുപൊറുപ്പിക്കുമെന്ന് കരുതുന്നത് മഠയത്തരമാണ്.
സർവകലാശാലകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും അതത് ചട്ടത്തിൽ വ്യക്തമായുണ്ട്. തർക്കത്തിന് സാഹചര്യം ഒരുക്കിയത് ഗവർണറാണ്. ഗവർണറുടെ അന്ത്യശാസനത്തിന്റെ തുടർച്ചയായി ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഉന്നതവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാൻ ശക്തമായ പ്രക്ഷോഭം തുടരുമെന്നും കാനം മാധ്യമങ്ങളോട് വ്യക്തമാക്കി.