ലണ്ടൻ
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ശിക്ഷാകാലാവധി അവസാനിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ സഹതാരങ്ങൾക്കൊപ്പം റൊണാൾഡോ പരിശീലനം ആരംഭിച്ചു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനം ഹോട്സ്പറിനെതിരായ മത്സരത്തിൽ പകരക്കാരനായി ഇറങ്ങാൻ മുന്നേറ്റക്കാരൻ വിസമ്മതിച്ചിരുന്നു. ഇതിനുപിന്നാലെ പരിശീലകൻ എറിക് ടെൻഹാഗ് റൊണാൾഡോയെ അടുത്തമത്സരത്തിൽനിന്നുള്ള ടീമിൽനിന്ന് പുറത്താക്കുകയും ഒറ്റയ്ക്ക് പരിശീലനം നടത്താനും നിർദേശിച്ചു. മൂന്ന് ദിവസമായി ഒറ്റയ്ക്കായിരുന്നു പോർച്ചുഗീസുകാരന്റെ പരിശീലനം. യൂറോപ ലീഗിൽ വ്യാഴാഴ്ച ഷെരീഫിനെ നേരിടാനൊരുങ്ങുന്ന ടീമിന്റെ തയ്യാറെടുപ്പുകൾക്ക് ടെൻഹാഗ് റൊണാൾഡോയെ ഉൾപ്പെടുത്തുകയായിരുന്നു.