മണ്ണാർക്കാട്> ‘ഗവർണർ അദ്ദേഹത്തിന്റെ ചുമതല നിർവഹിച്ചാൽ മതി, മാധ്യമങ്ങളെ സിൻഡിക്കേറ്റ് എന്ന് വിളിച്ചില്ലെ, ആരോട് ഇറങ്ങിപോകാൻ ആരുപറഞ്ഞുെവെന്നാണ്, ആപരിപ്പൊന്നും ഇവിടെ വേവില്ല’ സിഐടിയു ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതയോഗം ഉദ്ഘാടനം ചെയ്യുകയായയിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
അന്തസോടെ കാര്യങ്ങൾ പറയാൻ കഴിയുന്നവരാണ് ഞങ്ങൾ. മെല്ലെ ഒന്നു തോണ്ടിക്കളയാമെന്ന് വച്ചാൽ ആ തോണ്ടലൊന്നും ഏൽക്കില്ല. അധികാരത്തിന് അപ്പുറത്തേക്ക് ഒരിഞ്ച് കടക്കാമെന്ന് വിചാരിക്കേണ്ട. വ്യക്തിപരാമായി ഒുരുകാര്യവും ചെയ്യാൻ ഗവർണർക്ക് അധികാരമില്ല. അതൊന്നും ഇവിടെ നടക്കില്ല. ഗവർണർക്ക് എന്ത് സംഭവിച്ചുവെന്ന് പിടികിട്ടുന്നില്ല. ചിലർക്ക് എന്തെങ്കിലും സംഭവിച്ചതായി നാട്ടിൽ പറയാറുണ്ട്. അക്കൂട്ടത്തിൽ ഇദ്ദേഹം പെട്ടുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവന്നും മുഖ്യമന്ത്രി പറഞ്ഞു.