കാസർകോട്> സർവകലാശാല വിഷയത്തിൽ ഗവർണറുടെ നിലപാടിനെ മുസ്ലീംലീഗ് പിന്തുണക്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി.സർവകലാശാല വിഷയത്തിൽ വിയോജിപ്പുണ്ടെങ്കിൽ അത് പ്രകടിപ്പിക്കാൻ നിലവിൽ സംവിധാനുണ്ട്. നിയമസഭയ്ക്ക് അകത്തും പുറത്തും യുഡിഎഫ് അത് ചെയ്യുന്നുണ്ട്. അതല്ലാതെ നിലവിലെ സംവിധാനത്തെ ദുർബലപ്പെടുത്തിയുള്ള ഗവർണറുടെ നിലപാടിനെ ലീഗ് പിന്തുണക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഗവർണറുടെ നിലപാടിനെ നിലപാടിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റ് കെ സുധകരനും രംഗത്തെത്തിയ സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ ശക്തമായ പ്രഖ്യാപനം.