തിരുവനന്തപുരം> ദീപാവലിക്ക് പടക്കം പൊട്ടിക്കാൻ അനുമതി രാത്രി എട്ടുമുതൽ പത്തുവരെ. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇത്. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളിൽ രാത്രി 11.55 മുതൽ പുലർച്ചെ 12.30 വരെ പൊട്ടിക്കാം. ഹരിത പടക്കം മാത്രമേ ഉപയോഗിക്കാവൂ. കലക്ടർമാരും ജില്ലാ പൊലീസ് മേധാവിമാരും നിയന്ത്രണങ്ങൾ ഉറപ്പാക്കണമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.