കൊച്ചി> സർവകലാശാലാ ചാൻസലർക്കുള്ള അധികാരങ്ങൾ പ്രയോഗിക്കുന്നതിന് ചില രീതികൾ ഉണ്ടെന്നും അതിൽനിന്ന് വ്യത്യസ്തമാണെങ്കിൽ കോടതിയിൽ പരിശോധന ഉണ്ടാകുമെന്നും നിയമമന്ത്രി പി രാജീവ്. സർവകലാശാല സ്വയംഭരണസ്ഥാപനമാണ്. അതിൽ ചാൻസലർക്ക് ചില അധികാരങ്ങളുണ്ട്. സർക്കാരിന് അത് റദ്ദ് ചെയ്യാനുള്ള അധികാരമില്ല. എന്നാൽ, ചാൻസലറുടെ നടപടിസംബന്ധിച്ച് ഏതൊരാൾക്കും കോടതിയെ സമീപിക്കാം. ഗവർണറും ചാൻസലറും രണ്ടാണ്. ഗവർണറും സർക്കാരും തമ്മിലുള്ള ആശയവിനിമയം മാധ്യമങ്ങളിലൂടെയല്ല നടത്തേണ്ടതെന്നും പി രാജീവ് പറഞ്ഞു.