തിരുവനന്തപുരം> പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെ ടാഗ് ചെയ്ത് റോഡിലെ കുഴികള്‍ ഫേസ്ബുക്കിലൂടെ ശ്രദ്ധയില്‍പ്പെടുത്തിയ കബീറിന് 24 മണിക്കൂറില്‍ പരിഹാരം കണ്ടെത്തി മന്ത്രി.
ഈസ്റ്റ് ഒറ്റപ്പാലത്ത് നിന്ന് ടൗണിലേക്കുള്ള വഴിയില്‍ മായന്നൂര്‍ പാലം എത്തുന്നതിനു മുന്‍പുള്ള റോഡിലെ കുഴി വെള്ളം നിറഞ്ഞ് ആളുകളുടെ ശ്രദ്ധയില്‍ പെടാത്ത സാഹചര്യമാണുണ്ടായിരുന്നത്. പത്ത് മിനിട്ടിനുള്ളില്‍ രണ്ട് ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെടുകയും ചെയ്തു. ഇതായിരുന്നു കബീര്‍ ശ്രദ്ധയില്‍ പെടുത്തിയ പരാതി.മന്ത്രിയെ ടാഗ് ചെയ്തുകൊണ്ട് ഇന്നലെ വൈകിട്ടോടെയാണ് അദ്ദേഹം ഇത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
ഇന്ന് ഉച്ചയ്ക്ക് ശേഷം കുഴി അടയ്ക്കുന്ന പ്രവൃത്തി ആരംഭിക്കുകയായിരുന്നു. പ്രവൃത്തി പൂര്‍ത്തിയായ ശേഷം അതിന്റെ ഫോട്ടോ സഹിതം കബീറിന് മന്ത്രി മറുപടി നല്കി. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലീക്കായതുമായി ബന്ധപ്പെട്ടാണ് കുഴി രൂപപ്പെട്ടത്. പരാതി ശ്രദ്ധയില്‍പ്പെട്ട മന്ത്രി അത് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ അവിടെ കോണ്‍ക്രീറ്റ് പ്രവൃത്തി നടത്തുകയുമായിരുന്നു.
പൈപ്പിന്റെ ലീക്കേജ് പൂര്‍ണമായി മാറ്റിയതിന് ശേഷം റോഡിലെ കുഴി നികത്തേണ്ടത് വാട്ടര്‍ അതോറ്റിയാണ്. ഇനിയും പൈപ്പ് ലീക്കേജ് ഉണ്ടായാല്‍ കുഴി പഴയത് പോലെ ആയേക്കാം. ഇക്കാര്യം പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ വാട്ടര്‍ അതോറ്റിയെ അറിയിച്ചിട്ടുണ്ട് എന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു