കണ്ണൂര്‍> ആറളം ഫാമില്‍ കാട്ടാനശല്യം തടയാന്‍ ആനപ്രതിരോധ മതില് നിര്‍മ്മിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. ആനമതിലാണ് ആറളത്തെ വന്യജീവി ശല്യം പൂര്‍ണ്ണമായി പ്രതിരോധിക്കാനുള്ള മികച്ച മാര്‍ഗ്ഗമെന്നു പ്രദേശവാസികളും വിവിധ രാഷ്ട്രീയ- സംഘടനാ- തൊഴിലാളി യൂണിയനുകളും പറഞ്ഞിരുന്നു. മതില് നിലവിലുള്ള ഭാഗത്തുകൂടി ആനകള്‍ ഫാമില്‍ പ്രവേശിക്കുന്നില്ലെന്ന അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് സ്ഥലവാസികള്‍ ഈ ആവശ്യം ഉന്നയിച്ചത്.
ആന മതില് നിര്‍മ്മിച്ചാല്‍ ആന മറ്റൊരു ഭാഗത്തേക്ക് മാറുകയാണെങ്കില്‍ നേരത്തെ വിദഗ്ധസമിതി നിര്‍ദ്ദേശിച്ച കരുതല്‍ നടപടികള്‍ അവിടെ സ്വീകരിക്കും.യോഗത്തില്‍ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്, പട്ടികജാതി- പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഗംഗാ സിംഗ് , കണ്ണൂര്‍ ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ സംസാരിച്ചു.