കോന്നി> പത്തനംതിട്ടയിലെ കോന്നിയില് കാട്ടുപോത്ത് കിണറ്റില് വീണു. അതമ്പുംകുളത്തിനടുത്ത് ഞള്ളൂര് എന്ന സ്ഥലത്ത് അനു എന്നയാളുടെ സ്ഥലത്തെ കിണറ്റിലാണ് കാട്ടുപോത്ത് വീണത്.
രാവിലെ കിണറ്റില് നിന്നും അസാധാരണമായ ശബ്ദം കേട്ട് നാട്ടുകാര് നോക്കിയപ്പോഴാണ് കാട്ടുപോത്ത് കിണറ്റില് വീണു കിടക്കുന്നത് കാണുന്നത്. തുടര്ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.
ഇന്നലെ രാത്രിയാണ് പോത്ത് കിണറ്റില് വീണതെന്നാണ് നിഗമനം.വളരെ ഉയരത്തില് നിന്നുള്ള വീഴ്ച ആയതിനാല് കാട്ടുപോത്തിന് പരിക്കേറ്റിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്.
പത്തടിയോളം താഴ്ചയുണ്ട് കിണറിന്. കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന കിണറാണിത്. ജെസിബിയുടെ സഹായത്തോടെ കിണറിന്റെ ഒരു വശം ഇടിച്ചു നിരപ്പാക്കി പോത്തിനെ പുറത്തെത്തിക്കാനാണ് നീക്കം.















