കല്പ്പറ്റ> തൊഴിലുറപ്പ് ജോലിക്കിടെ കടന്നല് കുത്തേറ്റ് ഒരാള് മരിച്ചു. വയനാട് പൊഴുതനയിലാണ് സംഭവം. പൊഴുതന തേവണ സ്വദേശി ടി ബീരാന് കുട്ടി(65)യാണ് മരിച്ചത്.
തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളികളെ കടന്നല് കൂട്ടം ആക്രമിക്കുകയായിരുന്നു.പതിനെട്ടോളം തൊഴിലാളികള്ക്കും കുത്തേറ്റ് പരിക്കുണ്ട്. ഇവരെ ആശുപത്രിയില് പ്രവേശിപ്പിച്ചു.















