ലണ്ടൻ
പരിശീലകൻ എറിക് ടെൻ ഹാഗിനുകീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മെച്ചപ്പെടുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കരുത്തരായ ടോട്ടനം ഹോട്സ്പറെ യുണൈറ്റഡ് രണ്ട് ഗോളിന് മടക്കി. ഫ്രെഡും ബ്രൂണോ ഫെർണാണ്ടസുമാണ് ഗോളുകൾ നേടിയത്.
മറ്റ് മത്സരങ്ങളിൽ ലിവർപൂൾ വെസ്റ്റ്ഹാം യുണൈറ്റഡിനെ 1–-0ന് വീഴ്ത്തിയപ്പോൾ ചെൽസിയെ ബ്രെന്റ്ഫോർഡ് ഗോളടിക്കാതെ തളച്ചു. ന്യൂകാസിൽ യുണൈറ്റഡ് എവർട്ടണെയും (1–-0) സതാംപ്ടൺ ബോണിമൗത്തിനെയും (1–-0) തോൽപ്പിച്ചു.















