ന്യൂഡൽഹി
ആൻഡ്രോയ്ഡ് മൊബൈൽ മേഖലയിലെ മുന്നിരക്കാരന് എന്ന സ്ഥാനം ദുരൂപയോഗപ്പെടുത്തി അനഭിലഷണീയമായ ഇടപാടുകള്‍ നടത്തിയതിന് സേര്‍ച്ച് എന്ജിന് ഭീമനായ ഗൂഗിളിന് 1337 കോടി രൂപ പിഴയിട്ട് കോപംറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യ (സിസിഐ). ഗൂഗിളുമായി ബന്ധപ്പെട്ട വിപണികളിൽ പ്രവേശിക്കുന്നതിനോ പ്രവർത്തിക്കുന്നതിനോ എതിരാളികളെ തടയുന്നു എന്നതാണ് പ്രധാന പരാതി. മത്സരരംഗത്ത് സമാനമായ പരിമിതി രാജ്യാന്തരതലത്തില്‍ ആപ്പിള്‍ കമ്പനിയില്‍ നിന്നും നേരിടുന്നു എന്ന് ഗൂഗിള്‍ വാദിച്ചുവെങ്കിലും അംഗീകരിക്കപ്പെട്ടില്ല.