ബംഗളൂരു
ദീപാവലി ആഘോഷം മുൻനിർത്തി കർണാടകയിൽ ഹലാൽ വിരുദ്ധ പ്രചരണവുമായി തീവ്രഹിന്ദുത്വവാദികൾ. ഹിന്ദു ജനജാഗ്രതി സമിതി, ശ്രീരാംസേന, വിശ്വ സനാതൻ പരിഷത്ത് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് വര്‍ഗീയപ്രചരണം.
ഹലാൽ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രചാരണം തുടങ്ങി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയും മറ്റു ഭക്ഷ്യസുരക്ഷാ വകുപ്പുകളുമുണ്ടെങ്കിലും ഹലാൽ സർട്ടിഫിക്കേഷൻ നിർബന്ധിതമായി നടത്തുകയാണെന്നാണ് പ്രചാരണം. ഓരോ സർട്ടിഫിക്കേഷനും 50,000 മുതൽ 60,000 രൂപവരെ മുസ്ലിം സംഘടനകൾ ആവശ്യപ്പെടുന്നുവെന്നും ഹിന്ദു ജനജാഗ്രതസമിതി നേതാക്കൾ ആരോപിക്കുന്നു.ബംഗളൂരുവിലെ ജയ്നഗറിലും മറ്റും ബഹിഷ്കരണ ആവശ്യവുമായി പ്രകടനം നടത്തി.