ന്യൂഡൽഹി
ബലാത്സംഗത്തിനും കൊലപാതകത്തിനും 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ദേരസച്ച സൗധ തലവന്‍ ഗുർമീത് റാം റഹീം സിങ്ങിന്റെ പ്രീതി പിടിച്ചുപറ്റാന്‍ ബിജെപി നേതാക്കളുടെ മത്സരം. ഹരിയാനയിൽ അടുത്തമാസം ആഡംപുര് നിയോജകമണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഗുര്‍മീതിന് വീണ്ടും പരോള്‍ അനുവദിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പും ഉടനുണ്ട്. പുറത്തിറങ്ങിയ ഗുര്‍മീത് സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ പരിപാടികളില്‍ ബിജെപി നേതാക്കളുടെ നീണ്ടനിര ദ്യശ്യമാണ്. കർണാൽ മേയർ രേണുബാല ഗുപ്ത, ഡെപ്യൂട്ടി മേയർ നവീൻ കുമാർ, സീനിയർ ഡെപ്യൂട്ടി മേയർ രാജേഷ് അഗ്ഗി ഉൾപ്പെടെ നിരവധി ബിജെപി നേതാക്കള്‍ കഴിഞ്ഞദിവസം റാം റഹിമിന്റെ പരിപാടിയില്‍ പങ്കെടുത്തു.