ദോഹ> ഖത്തറിൽ ലോകകപ്പ് നടക്കുന്ന സാഹചര്യത്തിൽ ടിക്കറ്റ് നിരക്ക് വളരെ കൂടുതൽ ആയതിനാൽ ഈ സമയങ്ങളിൽ നാട്ടിൽ നിന്നും ജോലിക്കായി എത്തേണ്ട സാധാരണ പ്രവാസികളെ സംബന്ധിച്ചിടത്തോളം വലിയ പ്രയാസമാണ് അനുഭവിക്കുന്നത്. കേരളത്തിലെ എയർ പോർട്ടുകളിൽ നിന്ന് ആവശ്യത്തിന് അധിക സർവ്വീസുകൾ നടത്തുകയാണ് ഈ പ്രശ്നത്തിന് അൽപമെങ്കിലും ആശ്വാസം പകരുകയെന്ന് ഗൾഫ് കാലിക്കറ്റ് എർ പാസഞ്ചാർസ് അസോസിയേഷൻ ICC യിൽ ചേർന്ന യോഗം വിലയിരുത്തി.
ഇന്ത്യയിൽ നിന്ന് ഖത്തർ അടക്കമുള്ള ഗൾഫ് നാടുകളിലേക്കും തിരിച്ചും അനുവദിച്ച സീറ്റ് ക്വാട്ട ഏറെക്കാലമായി കേന്ദ്ര സർക്കാർ പുതുക്കിയിട്ടില്ല. വ്യോമയാന രംഗം, വിശിഷ്യാ ഗൾഫിലേക്കുള്ള യാത്ര ഏറെ വർദ്ധിക്കുമ്പോഴും ഈ നിലപാട് തുടരുന്നതിനാലാണ് ഏറെ തുക ടിക്കറ്റിനായും മറ്റും വരുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു. ഇതിനായി സർക്കാറിന്റെ ശ്രദ്ധ വേണമെന്നും പ്രവാസി സംഘടനകളും ജനപ്രതിനിധികളും വിഷയം പ്രാധാന്യത്തോടെ പരിഗണിക്കണമെന്നും യോഗം അഭ്യർത്ഥിച്ചു.
പ്രസിഡൻറ് കെ.കെ. ഉസ്മാൻ ആദ്ധ്യക്ഷം വഹിച്ചു. ജനൽ സെക്രട്ടറി ഫരീദ് തിക്കോടി സ്വാഗതം പറഞ്ഞു. ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൽ റഊഫ് കൊണ്ടോട്ടി വിഷയാവതരണം നടത്തി.
പ്രസ്തുത ആവശ്യങ്ങൾ ഉന്നയിച്ച് കേരള -കേന്ദ്ര സർക്കാറുകൾ, എം.പിമാർ തുടങ്ങിയവർക്ക് ഇമെയിൽ സന്ദേശം അയക്കുകയും ചെയ്തു.
അറളയിൽ അഹമ്മദ് കുട്ടി, എ. ആർ ഗഫൂർ, ശാഫി മൂഴിക്കൽ, കോയ കോടങ്ങാട്, മുസ്തഫ ഏലത്തൂർ, ഗഫൂർ കോഴിക്കോട്, അൻവർ ബാബു വടകര എന്നിവർ സംസാരിച്ചു.സമാപന ഭാഷണം നടത്തി.