ബുറൈദ> ഖസീം പ്രവാസി സംഘത്തിന്റെ എട്ടാം കേന്ദ്രസമ്മേളനത്തിന് മുന്നോടിയായി സുൽത്താന ഏരിയാ സമ്മേളനം നടന്നു. ബുറൈദയിലെ സഖാവ് ധീരജ് നഗറിൽ നടന്ന സമ്മേളനം റിയാദ് കേളി രക്ഷാധികാരി സമിതി അംഗം ഗീവർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. സതീശൻ ആനക്കയം അധ്യക്ഷനായിരുന്നു. രക്തസാക്ഷി പ്രമേയം പ്രമേയം കുര്യന് വകയാറും അനുശോചന പ്രമേയം അനിൽ നിളയും അവതരിപ്പിച്ചു.
ഫിറോസ് ഖാൻ മാങ്കോട് പ്രവർത്തന റിപ്പോർട്ടും സംഘടനാ റിപ്പോർട്ട്, കേന്ദ്ര ജനറൽ സെക്രട്ടറി പർവീസ് തലശ്ശേരിയും അവതരിപ്പിച്ചു. കേന്ദ്രകമ്മറ്റി അംഗങ്ങളായ ഉണ്ണി കണിയാപുരം , നിഷാദ് പാലക്കാട്, റഷീദ് മൊയ്ദീൻ, മനാഫ് ചെറുവട്ടൂർ എന്നിവർ സംസാരിച്ചു. കേന്ദ്രകമ്മറ്റി അംഗം ഫിറോസ് ഖാൻ മാങ്കോട് പുതിയ ഭാരവാഹികളുടെ പാനൽ അവതരിപ്പിച്ചു. ഭാരവാഹികളായി നൗഷാദ് കൈപ്പുറം (പ്രസിഡന്റ്), നൈസാം തൂലിക (സെക്രട്ടറി), നിസ്സാർ വട്ടക്കിണർ (ട്രഷറർ), കുര്യന് വകയാർ (വൈസ് പ്രസിഡന്റ്), ഹേമന്ത് ഇരിങ്ങാലക്കുട (ജോ. സെക്രട്ടറി), സുൽഫിക്കർ കൊല്ലം (ജീവകാരുണ്യം) എന്നിവരെ തിരഞ്ഞെടുത്തു. ഹേമന്ത് ഇരിങ്ങാലക്കുട സ്വാഗതവും നൗഷാദ് നന്ദിയും പറഞ്ഞു.















