അൽ ഐൻ> അൽഐൻ ലോകാരോഗ്യ സംഘടന ഒക്ടോബർ മാസം സ്തനാർബുദ ബോധവത്കരണ മാസമായി ആചരിക്കുന്നതിന്റ ഭാഗമായി അൽ ഐൻ താരാട്ടും എമിറേറ്റ്സ് ഇന്റർനാഷണൽ ഹോസ്പിറ്റലും സംയുക്തമായി സ്തനാർബുദ ബോധവത്കരണ സെമിനാറും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. അമ്പതോളം സ്ത്രീകൾ പങ്കെടുത്ത പരിപാടിയിൽ ഗൈനക്കോളജി വിഭാഗം ഡോ. കമലേഷ് സ്തനാർബുദം ആരംഭത്തിൽ തന്നെ കണ്ടെത്തുന്നത് എങ്ങനെയെന്നും അതിന്റെ നൂതന ചികിൽസാ രീതികളെ കുറിച്ചും ക്ലാസെടുത്തു.
ഡോ. മഹാലക്ഷ്മി, ഡോ. അഞ്ജു എന്നിവർ സെമിനാറിൽ സംസാരിച്ചു. സ്തനാർബുദ അവബോധം സൃഷ്ടിക്കുക എന്നതാണ് ക്യാമ്പയിൻ കൊണ്ട് ലക്ഷ്യമാക്കുന്നത്. എമിറേറ്റ്സ് ഇന്റർനാഷണൽ മാർക്കറ്റിംഗ് ശ്രീ. അഹമ്മദ് കോർഡിനേറ്റ് ചെയ്ത പരിപാടിയിൽ ഓപ്പറേഷൻ മാനേജർ ശ്രീ. നൗഷീർ ആലം സ്വാഗതം പറഞ്ഞു. അൽ ഐൻ താരാട്ട് സെക്രട്ടറി ശ്രീമതി.റസിയ ഇഫ്ത്തിക്കറും ആക്ടിംഗ് പ്രസിഡന്റ് ശ്രീമതി . ശാലിനി സഞ്ജുവും നേതൃത്വം നൽകി . സെമിനാറിൽ നടന്ന ചോദ്യോത്തരവേളയിൽ വിജയികളായ അംഗങ്ങൾക്ക് ഉപഹാരം നൽകി.