പനാജി
ഭാരത് ജോഡോ യാത്ര നിർത്തി വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില് ശ്രദ്ധിക്കാൻ രാഹുൽ ഗാന്ധിയോട് കോൺഗ്രസ് നേതാവും മുൻ ഗോവ മുഖ്യമന്ത്രിയുമായ ഫ്രാൻസിസ്കോ സാർഡിന.
യാത്ര കോൺഗ്രസിന് പ്രധാനപ്പെട്ടതാണെങ്കിലും ഹിമാചൽ, ഗുജറാത്ത് തെരഞ്ഞെടുപ്പാണ് ഇപ്പോൾ ശ്രദ്ധിക്കേണ്ടത്. അതിനാൽ, പെട്ടെന്ന് യാത്ര നിർത്തണം. കോണ്ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഗോവയിലെ 99 ശതമാനം കോൺഗ്രസുകാരും മല്ലികാർജുൻ ഖാർഗെയ്ക്കൊപ്പമാണെന്നും സാർഡിന പറഞ്ഞു.















