തിരുവനന്തപുരം
അധ്യാപികയെ ബലാത്സംഗംചെയ്ത കേസിൽ ഒളിവിലുള്ള പ്രതി എൽദോസ് കുന്നപ്പിള്ളി എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ടുചെയ്യാൻ എത്തുമോയെന്ന് കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്നു. എംഎൽഎയായ കുന്നപ്പിള്ളിക്ക് വോട്ടുണ്ട്. ഇന്ദിരാ ഭവനിലാണ് വോട്ടെടുപ്പ്. രഹസ്യബാലറ്റിലെ തെരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തണമെങ്കിൽ എൽദോസ് ഇന്ദിരാഭവനിലെത്തണം. എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാൻ 20ലേക്ക് മാറ്റിയ കോടതി എന്നാൽ അറസ്റ്റ് തടഞ്ഞിട്ടില്ല.















