തിരുവനന്തപുരം
മയക്കുമരുന്നിനെതിരെ ദീപാവലി ദിനമായ 24ന് വീടുകളിൽ ദീപം തെളിക്കും. സർക്കാരിന്റെ വിപുലമായ പ്രചാരണത്തിന്റെ ഭാഗമായാണിത്. ശനിയാഴ്ച എല്ലാ നിയോജക മണ്ഡലങ്ങളിലും എംഎൽഎമാരുടെ നേതൃത്വത്തിൽ ദീപംതെളിക്കും.
കേരളപ്പിറവി ദിനത്തിൽ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളും കലാലയങ്ങളും കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ശൃംഖലകളിൽ ജനലക്ഷങ്ങൾ അണിനിരക്കും. കേരളം ഇതുവരെ കണ്ടതിൽവച്ച് ഏറ്റവും കൂടുതൽ ജനപങ്കാളിത്തമുള്ള സാമൂഹ്യ ഇടപെടലായി ലഹരിവിരുദ്ധ ശൃംഖല മാറും.
പൊതുഭരണം, തദ്ദേശം, റവന്യു, പൊതുവിദ്യാഭ്യാസം, ആരോഗ്യം, ഉന്നതവിദ്യാഭ്യാസം, തൊഴിൽ, പട്ടികജാതി –- വർഗ വികസന വകുപ്പുകളും പൊലീസും എക്സൈസും സംയുക്തമായാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.















