ന്യൂഡൽഹി > രൂപയുടെ മൂല്യം ഇടിയുന്നതിൽ പുതിയ വ്യാഖ്യാനവുമായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. രൂപയുടെ മൂല്യം ഇടിയുന്ന നിലയിലല്ലെന്നും ഡോളർ കൂടുതൽ ശക്തിപ്രാപിക്കുന്നതാണ് പ്രശ്നമെന്നുമാണ് മന്ത്രി പറഞ്ഞത്. നേരത്തെ കേന്ദ്രമന്ത്രി വി മുരളീധരൻ പെട്രോൾ വിലവർധനവിനെക്കുറിച്ചും സമാനമായ ന്യായീകരണം പറഞ്ഞിരുന്നു.
“രൂപയുടെ മൂല്യം ഇടിയുന്നില്ല. ഡോളറിന്റെ മൂല്യം തുടർച്ചയായി ശക്തിപ്പെടുന്നതായി കാണാം. ഇതിന്റെ സാങ്കേതിക കാര്യങ്ങളെക്കുറിച്ച് ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ല. ഡോളറിന്റെ മൂല്യം ഉയരുമ്പോൾ ഇന്ത്യൻ രൂപ ചെറുത്തുനിന്നിട്ടുണ്ട്. വളർന്നുവരുന്ന മറ്റു പല കറൻസികളെക്കാളും മികച്ച പ്രകടനമാണ് രൂപ നടത്തിയ’’– മന്ത്രി പറഞ്ഞു.
രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 82.69 ലേക്ക് ഇടിഞ്ഞതിന് പിന്നാലെയാണ് മന്ത്രിയുടെ പരാമർശം. ഡോളറിന്റെ മൂല്യം ശക്തിപ്പെടുന്നതാണ് ഇപ്പോഴത്തെ മൂല്യ തകര്‍ച്ചയ്ക്ക് കാരണമെന്നും ഇരൂപയുടെ മൂല്യം കുറയുന്നില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു.
#WATCH | USA: Finance Minister Nirmala Sitharam responds to ANI question on the value of Indian Rupee dropping against the Dollar as geo-political tensions continue to rise, on measures being taken to tackle the slide pic.twitter.com/cOF33lSbAT
— ANI (@ANI) October 16, 2022