ന്യൂഡല്‍ഹി> വാലി ഓഫ് വേഡ്സ് ഇന്റർനാഷണൽ ലിറ്ററേച്ചർ ആന്റ് ആർട്സ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ഈ വർഷത്തെ വോക്സ് പോപുലി -പാര്‍ലമെന്ററി ചർച്ചാസമ്മേളനം നവംബർ 13 ന് സംപ്രേഷണം ചെയ്യും.
“നഗരവൽക്കരണത്തിലൂടെ മാത്രമേ ഇരട്ട അക്ക വളർച്ച സാധ്യമാകൂ”,എന്ന വിഷയത്തിലാണ് ചർച്ച. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കും. ലോകമെമ്പാടുമുള്ള എൻഡിഎൽഐ, ഫെയർ ഒബ്സർവർ പ്ലാറ്റ്ഫോമുകളിൽ റിലേ ചെയ്യുന്ന ഓൺലൈൻ സെഷനായിരിക്കും ഇതെന്ന് ഫെസ്റ്റിവൽ ക്യൂറേറ്റർ ഡോ. അംന അറിയിച്ചു.
ഡോ. അശോക് ബാജ്പേയ് (ബിജെപി), വിവേക് തൻഖ (ഐഎൻസി), ഡോ. വി. ശിവദാസൻ (സിപിഐ-എം), സന്ത് ബൽബീർ സീചെവാൾ (എഎപി), പ്രൊഫ. മനോജ് കുമാർ ഝാ (ആർജെഡി), ഡോ. അമർ പട്നായിക് (ബിജെഡി), കെ. കേശവ റാവു (ടിആർഎസ്) , ലവ് ശ്രീകൃഷ്ണ ദേവരായലു (വൈഎസ്ആർസി) എന്നിവർ ചർച്ചയിൽ പങ്കെടുക്കും. ദേശബന്ധു ദിനപത്രത്തിലെ ഗ്രൂപ്പ് എഡിറ്ററായ രാജീവ് രഞ്ജൻ ശ്രീവാസ്തവ സംവാദത്തില്‍ മോഡറേറ്ററാകും.