കോഴിക്കോട്
അരങ്ങേറ്റത്തിൽ അപ്രതീക്ഷിത നേട്ടവുമായി കൊച്ചിയിലെ ലോർഡ്സ് ഫുട്ബോൾ അക്കാദമി. കേരള വനിതാ ഫുട്ബോൾ ലീഗ് ഫൈനലിൽ ചാമ്പ്യൻമാരായ ഗോകുലം എഫ്സിയെ 5–-2ന് അട്ടിമറിച്ച് ജേതാക്കളായി. മ്യാൻമർ ദേശീയതാരം വിൻ തെംഗി തുൻ ഹാട്രിക് നേടി. ഇന്ദുമതി കതിരേശൻ ഇരട്ടഗോളടിച്ചു. ഗോകുലത്തിനായി വിവിയനും ബെർതയും ഗോളടിച്ചു.
കഴിഞ്ഞ സീസണിൽ ഗോകുലത്തിലുണ്ടായിരുന്ന വിൻ തെംഗിയുടെ കൂടുമാറ്റം നിർണായകമായി. ടൂർണമെന്റിൽ ഇരുപത്തേഴുകാരി 49 ഗോളാണ് അടിച്ചുകൂട്ടിയത്. ഗോകുലത്തിന്റെ വി ഫെമിന രാജാണ് മികച്ച പ്രതിരോധക്കാരി. ലൂകാ എഫ്സിയുടെ ഇ എം വർഷയാണ് ഗോൾകീപ്പർ. ലോർഡ്സിന്റെ ഇന്ദുമതി കതിരേശൻ ടൂർണമെന്റിലെ താരമായി.
ടീം: കെ വി അതുല്യ (ക്യാപ്റ്റൻ), എ അർച്ചന (ഗോളി), കെ അഞ്ജലി, ഇന്ദുമതി കതിരേശൻ, കാർത്തിക അംഗമുത്തു, തീർഥലക്ഷ്മി, അലെക്സിബ പി സാംസൺ, എം സോന, എ മേഘ്ന, മിന ഖാട്ടൂൺ, വിൻ തെംഗി തുൻ, എസ് കാർത്തിക, അസ്മവല്ലി, സംഗീതകുമാരി, എ ശ്രീലക്ഷ്മി, അഖില, കീർത്തന, സാന്ദ്ര ശശി, അമലരാശി, അനു ടി സാബു. കോച്ച്: അമൃത അരവിന്ദ് വല്യാത്ത്, അസി കോച്ച്: നിർമൽ, മാനേജർ: ഡെറിക് ഡികോത്ത് (മാനേജർ), ഫിസിയോ: മരിയ.