ന്യൂഡൽഹി
നവജാത ശിശുക്കൾക്ക് ജനനസർട്ടിഫിക്കറ്റിനൊപ്പം ആധാറും നൽകുന്നത് എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. നിലവിൽ 16 സംസ്ഥാനത്താണ് ജനനസർട്ടിഫിക്കറ്റിനെ ആധാറുമായി ബന്ധിപ്പിക്കുന്നത്. ഇത് മറ്റ് സംസ്ഥാനങ്ങളിലേക്കുകൂടി ഏതാനും മാസങ്ങൾക്കകം വ്യാപിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ആലോചന.
അഞ്ച് വയസ്സുവരെയുള്ളവർക്ക് ബയോമെട്രിക്കിന് പകരം ജനനവിവരങ്ങളും അച്ഛനമ്മമാരുടെ ആധാർ വിവരങ്ങളും ചിത്രവും ചേർത്താണ് യുഐഡി നൽകുന്നത്.