അങ്കാറ
വടക്കൻ തുർക്കിയയിലെ കൽക്കരി ഖനിയിൽ നടന്ന സ്ഫോടനത്തിൽ 40 പേർ മരിച്ചു. 11 പേർക്ക് ഗുരുതര പരിക്കുണ്ട്. വെള്ളിയാഴ്ച വൈകിട്ടാണ് സ്ഫോടനം നടന്നത്. അപകടസമയം 110 പേരാണ് ഖനിയിൽ ജോലി ചെയ്തിരുന്നത്. 350 മീറ്റർവരെ താഴ്ചയുള്ള ഖനിയിലാണ് തൊഴിലാളകൾ ജോലി ചെയ്തിരുന്നത്. മീഥേൻ വാതകം അടിഞ്ഞുകൂടിയതാണ് സ്ഫോടനത്തിന് കാരണമെന്ന് തുർക്കിയയിലെ ഖനന തൊഴിലാളി യൂണിയൻ പറഞ്ഞു.