Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

എൽദോസിനുവേണ്ടി ഇടനിലക്കാരൻ , ഒളിപ്പിച്ചത്‌ സുധാകരൻ

by News Desk
October 16, 2022
in KERALA
0
എൽദോസിനുവേണ്ടി-ഇടനിലക്കാരൻ-,-ഒളിപ്പിച്ചത്‌-സുധാകരൻ
0
SHARES
19
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
അധ്യാപികയെ ബലാത്സംഗംചെയ്ത കേസിലെ പ്രതി കോൺഗ്രസ് നേതാവ് എൽദോസ് കുന്നപ്പിള്ളിഎംഎൽഎയെ രക്ഷിച്ചെടുക്കാൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ നേരിട്ട് ഇടപെട്ടു. അധ്യാപികയ്ക്ക് പണംകൊടുത്ത് കേസ് ഒതുക്കിതീർക്കാൻ ആവശ്യപ്പെട്ടതും അതിനുള്ള നീക്കങ്ങൾ നടത്തിയതും സുധാകരൻ മുൻകൈയെടുത്താണ്. കോൺഗ്രസ് പ്രവർത്തകനായ ഇടനിലക്കാരൻ മുഖേനയാണ് കെപിസിസി പ്രസിഡന്റ് എൽദോസിനുവേണ്ടി ചരടുവലിക്കുന്നത്. ഇടനിലക്കാരനായ കൊല്ലം ചകിരിക്കട സ്വദേശി സൂപ്പി അൻസാർ കഴിഞ്ഞദിവസം ഇന്ദിരാഭവനിലെത്തി സുധാകരനെ കണ്ടത് ഈ നീക്കത്തിന്റെ ഭാഗം.

വഞ്ചിയൂരിലെ അഭിഭാഷക ഓഫീസിൽ, സൂപ്പി അൻസാറിനൊപ്പമെത്തിയാണ് പരാതിക്കാരിയായ അധ്യാപികയ്ക്ക് എൽദോസ് 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തത്. പണം സ്വീകരിച്ച് വെള്ളപേപ്പറിൽ ഒപ്പിട്ട് നൽകാൻ ആവശ്യപ്പെട്ടതും സൂപ്പി അൻസാറാണ്. ഇന്ദിരാഭവനിൽ അൻസാറുമായി ചർച്ച നടത്തിയശേഷമാണ് കെപിസിസി പ്രസിഡന്റ് കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടത്. എംഎൽഎ എവിടെയെന്ന് അറിയില്ലെന്നും വിശദീകരണം ആവശ്യപ്പെട്ടതായും എൽദോസിനെ സംരക്ഷിക്കില്ലെന്നും സുധാകരൻ വിവരിക്കുമ്പോൾ തൊട്ടുപിന്നിൽ അൻസാറുമുണ്ട്. ഇതിന്റെ ചാനൽ ദൃശ്യങ്ങളിൽനിന്ന് അൻസാറിനെ തിരിച്ചറിഞ്ഞ അധ്യാപിക കേസ് ഒത്തുതീർപ്പാക്കാൻ ഇയാൾ ഇടപെട്ട കാര്യം ജില്ലാ ക്രൈംബ്രാഞ്ച് മുമ്പാകെ മൊഴിയായി നൽകി.

പീഡനപരാതി ഉയർന്നയുടൻ അൻസാറിന്റെ ഫോണിൽനിന്ന് സുധാകരൻ എൽദോസിനെ വിളിച്ചിരുന്നു. പണം നൽകി പരാതി പിൻവലിപ്പിക്കുക, ഉടൻ കേസ് ഒത്തുതീർപ്പാക്കുക എന്നീ നിർദേശങ്ങളും മുന്നോട്ടുവച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് എംഎൽഎ ഇടനിലക്കാരൻ മുഖേന അധ്യാപികയെ വഞ്ചിയൂരിലെ അഭിഭാഷക ഓഫീസിൽ എത്തിച്ചതും പണം വാഗ്ദാനം ചെയ്തതും. കൊല്ലത്തെ പ്രമുഖ കോൺഗ്രസ് നേതാവിന്റെ ഉറ്റഅനുയായിയാണ് സൂപ്പി അൻസാർ. കൊല്ലം കേന്ദ്രീകരിച്ച് പണപ്പിരിവും മറ്റുമായി കഴിഞ്ഞിരുന്ന ഇയാൾ തിരുവനന്തപുരത്ത് എത്തിയതോടെയാണ് കെ സുധാകരനുമായി അടുത്തത്.

മുൻകൂർ ജാമ്യാപേക്ഷയിൽ വിധി 20ന്
ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ അഡീഷണൽ സെഷൻസ് കോടതി വിധി പറയാൻ 20ലേക്ക് മാറ്റി. ഇരുഭാഗത്തിന്റെയും വാദങ്ങൾ വിശദമായി കേട്ടശേഷമാണ് വിധി പറയുന്നത് മാറ്റിയത്. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ ഇരയുടെ ജീവന് ഭീഷണിയാണെന്നും അന്വേഷണ ഉദ്യോഗസ്ഥനെ സ്വാധീനിക്കാൻ ശ്രമിച്ചത് ഇതിനകം തെളിഞ്ഞതാണെന്നും മുൻകൂർജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു.

Previous Post

പട്ടണം റഷീദ്‌ ഇല്ലെങ്കിൽ 
‘സർദാർ’ യാഥാർഥ്യമാകില്ല: കാർത്തി

Next Post

ഇലന്തൂര്‍ ആഭിചാരക്കൊല : മുറികളിലും ഫ്രിഡ്ജിലും രക്തക്കറ ; മനുഷ്യമാംസം വേവിച്ച് സൂക്ഷിച്ചു ; വീട്ടുവളപ്പിൽ ആറിടത്ത് കുഴിച്ച് പരിശോധിക്കും

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഇലന്തൂര്‍-ആഭിചാരക്കൊല-:-മുറികളിലും-ഫ്രിഡ്ജിലും-രക്തക്കറ-;-മനുഷ്യമാംസം-വേവിച്ച്-സൂക്ഷിച്ചു-;-വീട്ടുവളപ്പിൽ-ആറിടത്ത്-കുഴിച്ച്-പരിശോധിക്കും

ഇലന്തൂര്‍ ആഭിചാരക്കൊല : മുറികളിലും ഫ്രിഡ്ജിലും രക്തക്കറ ; മനുഷ്യമാംസം വേവിച്ച് സൂക്ഷിച്ചു ; വീട്ടുവളപ്പിൽ ആറിടത്ത് കുഴിച്ച് പരിശോധിക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.