ചേർത്തല> കടക്കരപ്പള്ളി തൈക്കലിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ഒരുകുടുംബത്തിലെ ആറംഗങ്ങൾ വിഷക്കായ കഴിച്ച് അവശനിലയിൽ. താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഇവരെ വിദഗ്ധ ചികിത്സയ്ക്ക് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രണ്ട് കുട്ടികൾ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.
മറ്റുള്ളവർ അപകടനില തരണംചെയ്തതായാണ് വിവരം. അയൽവാസികളുമായുള്ള തർക്കത്തിൽ ഗൃഹനാഥനെതിരെ പൊലീസിൽ പരാതിയുണ്ട്.