കറാച്ചി
താലിബാൻ വധശ്രമത്തിന്റെ പത്താം വാർഷികവേളയിൽ ജൻമനാട് സന്ദർശിച്ച് മലാല യൂസഫ്സായി. പാകിസ്ഥാനിലെ പ്രളയദുരിതം അന്താരാഷ്ട്രശ്രദ്ധയിൽകൊണ്ടുവരാനും കൂടുതൽ ദുരിതാശ്വാസ സഹായം സ്വരൂപിക്കാനും ലക്ഷ്യമിട്ടാണ് സന്ദർശനം. കറാച്ചിയിൽ എത്തിയ മലാല വെള്ളപ്പൊക്കത്തിൽ തകർന്ന പ്രദേശങ്ങൾ സന്ദർശിച്ചു. പ്രളയത്തിൽ രാജ്യത്തെ മൂന്നിലൊന്ന് പ്രദേശം വെള്ളത്തിനടിയിലയി. 80 ലക്ഷംപേരെ മാറ്റിപാര്പ്പിക്കേണ്ടിവന്നു.
പെൺകുട്ടികളുടെ വിദ്യാഭ്യാസഅവകാശത്തിനായി ശക്തമായി ശബ്ദമുയര്ത്തിയ മലാലയെ 2012ൽ പാകിസ്ഥാനിലെ സ്വാത് ജില്ലയിൽവച്ചാണ് താലിബാൻ ആക്രമിച്ചത്. അന്ന് 15 വയസ്സായിരുന്നു മലാലയ്ക്ക്. ചികിത്സയും തുടർപഠനവും ബ്രിട്ടനിലായിരുന്നു. 17–-ാം വയസ്സിൽ നൊബേൽ സമ്മാനം ലഭിച്ചു.