പ്രമുഖ പരിസ്ഥിതി പ്രവർത്തകനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റുമായ ഡോ.എ അച്യുതൻ (91) നിര്യാതനായി. കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12നായിരുന്നു അന്ത്യം. കോഴിക്കോട് നടക്കാവ് ബിലാത്തിക്കുളത്തായിരുന്നു താമസം. തന്റെ മരണാനന്തര കാര്യങ്ങളെ കുറിച്ച് അദ്ദേഹം തയ്യാറാക്കിയ കുറിപ്പ് ശ്രദ്ധ നേടുകയാണ്.















