കേരളത്തില്‍ ഗറില്ലാ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി സേലത്ത് എന്‍ഐഎ പിടികൂടിയ യുവാക്കളുടെ മൊഴി. കഴിഞ്ഞ ദിവസമാണ് എല്‍ടിടിഇ അനുകൂലികളായ യുവാക്കളെ എന്‍ഐഎ പിടികൂടിയത്. ഇവരുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ എല്‍ടിടിഇ നേതാക്കളുടെ ഫോട്ടോയും പുസ്തകങ്ങളും കണ്ടെത്തിയിരുന്നു. വീട് വാടകയ്‌ക്കെടുത്ത് ഇവര്‍ ആയുധങ്ങള്‍ നിര്‍മിച്ചിരുന്നതായും വ്യക്തമായി. തമിഴ്‌നാടിന് അര്‍ഹമായ വെള്ളം കിട്ടാനായി കേരളത്തില്‍ ഗറില്ലാ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായാണ് പിടിയിലായ നവീന്‍, സഞ്ജയ് എന്നീ യുവാക്കളുടെ മൊഴി.















