മുളന്തുരുത്തി> വിനോദയാത്രയ്ക്ക് പോയ മക്കൾക്കായി സ്നേഹപൂർവം ഒരുക്കിനൽകിയ വസ്ത്രങ്ങളും ലഘുഭക്ഷണവും കുടിവെള്ളവും അടങ്ങിയ ബാഗ് കണ്ണീരോടെ രക്ഷാകർത്താക്കൾ സ്കൂളിലെത്തി ഏറ്റുവാങ്ങിയത് കരളലിയിക്കുന്ന കാഴ്ചയായി.
വടക്കഞ്ചേരി ബസ് അപകടത്തിൽ മരിച്ച കുട്ടികളുടെ ബാഗുകൾ കഴിഞ്ഞദിവസമാണ് സ്കൂളുകളിൽ എത്തിച്ചത്. സ്കൂൾ തിങ്കളാഴ്ച തുറന്നപ്പോൾ ബാഗുകൾ രക്ഷാകർത്താക്കൾക്ക് കൈമാറി. മരിച്ച കുട്ടികളുടെയും വിനോദയാത്രാസംഘത്തിൽ ഉണ്ടായിരുന്ന മറ്റ് വിദ്യാർഥികളുടെയും ബാഗുകൾ രക്ഷാകർത്താക്കൾ ഏറ്റുവാങ്ങി.
വിനോദയാത്രാസംഘത്തിലുണ്ടായിരുന്ന 10–-ാംക്ലാസ് വിദ്യാർഥി ആഷ്ലിൽ ടി ജെറിന്റെ അച്ഛൻ ജെറിൻ ടി ഏലിയാസാണ് മരിച്ച ദിയ രാജേഷിന്റെയും ക്രിസ് വിന്റർബോൺ തോമസിന്റെയും ബാഗുകൾ ഏറ്റുവാങ്ങിയത്. ഇത് ജെറിൻ ഇരുവരുടെയും മാതാപിതാക്കളെ ഏൽപ്പിച്ചു.















