ന്യൂഡൽഹി
രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തിൽ ഡിജിറ്റൽ രൂപ ഉടൻ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്തിന്റെ ഡിജിറ്റൽ സാമ്പത്തികവ്യവസ്ഥ ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇത്. ഡിജിറ്റൽ രൂപയുടെ ലക്ഷ്യം, ഗുണങ്ങൾ, സാധ്യതകൾ തുടങ്ങിയ വിശദാംശങ്ങൾ വ്യക്തമാക്കി ഡിജിറ്റൽ കറൻസി ആശയവിശദീകരണക്കുറിപ്പും ആർബിഐ പുറത്തിറക്കി. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികളെ (സിബിഡിസി) കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുകയാണ് പ്രധാന ലക്ഷ്യം.