മുംബൈ
ഗുജറാത്തില്‍ പോത്തിന്ക്കൂട്ടമിടിച്ച് വന്ദേഭാരത് ട്രെയിനിന്റെ എന്ജിന് ഭാഗം തകര്‍ന്നു. പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്ത് ദിവസങ്ങള്‍ക്കകമാണ് അപകടം. സെപ്തംബര്‍ 30നാണ് മുംബൈ–- -ഗാന്ധിനഗര്‍ വന്ദേഭാരത് ട്രെയിനിന്റെ ഫ്ളാഗ് ഓഫ് നരേന്ദ്ര മോദി നടത്തിയത്. ഗുജറാത്തിലെ ബട്-വ മണിനഗര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്നതിനിടെയാണ് അപകടം. ഇടിച്ച നാല് പോത്തുകളും ചത്തു. എതിര്‍ദിശയില്‍ വരുന്ന ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാനുള്ള കവച് സാങ്കേതിക സുരക്ഷയൊരുക്കിയിട്ടുള്ള ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.