കൊല്‍ക്കത്ത
ഹിന്ദുമഹാസഭയുടെ ദുര്‍ഗാപൂജ പന്തലില്‍ ദുര്‍ഗാദേവി വധിക്കുന്ന മഹിഷാസുരന്റെ സ്ഥാനത്ത് ഗാന്ധിപ്രതിമ. മഹിഷാസുരന് പകരം ദോത്തിധരിച്ച് കൈയില്‍ വടിയുമായി നില്ക്കുന്ന കണ്ണടവച്ച കഷണ്ടിത്തലയുള്ള മനുഷ്യരൂപമാണുള്ളത്. പരാതിയെ തുടര്‍ന്ന് പൊലീസ് ഇടപെട്ടതോടെ കഷണ്ടിത്തലയില്‍ വിഗ്ഗും മീശയുംവച്ച് പ്രതിമയ്ക്ക് രൂപമാറ്റംവരുത്തി തടിതപ്പാനാണ് സംഘാടകരുടെ ശ്രമം. പ്രതിമയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് കേസെടുത്തു.