തിരുവനന്തപുരം
പൂജ, ദീപാവലി പ്രമാണിച്ച് തിരുവനന്തപുരത്തുനിന്ന് താംബരം, ചെന്നൈ സെൻട്രൽ എന്നിവിടങ്ങളിലേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു. ബുധനാഴ്ചച പകൽ 12 ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന തിരുവനന്തപുരം താംബരം സ്പെഷ്യൽ (06054) അടുത്ത ദിവസം രാവിലെ ആറിന് താംബരത്തെത്തും. ഒക്ടടോബർ ആറിന് പകൽ 2.30 ന് താംബരത്തുനിന്ന് പുറപ്പെടുന്ന താംബരം-–-തിരുവനന്തപുരം സ്പെഷ്യൽ (06053) അടുത്ത ദിവസം രാവിലെ 7.40 ന് തിരുവനന്തപുരത്തെത്തും.
25 ന് രാത്രി 7.40 ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന തിരുവനന്തപുരം–- -ചെന്നൈ സ്പെഷ്യൽ (06056) അടുത്ത ദിവസം പകൽ 12.30 ന് ചെന്നൈയിലെത്തും. ചെന്നൈയിൽ നിന്ന് 26 ന് വൈകിട്ട് 3.10 ന് പുറപ്പെടുന്ന ചെന്നൈ-–-തിരുവനന്തപുരം സ്പെഷ്യൽ അടുത്ത ദിവസം രാവിലെ ഏഴിന് തിരുവനന്തപുരത്തെത്തും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ.
സ്പെഷ്യൽ ട്രെയിൻ
ദീപാവലിയോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരത്തിനും എംജിആർ ചെന്നൈയ്ക്കുമിടയിൽ പ്രത്യേക ട്രെയിൻ സർവീസ് നടത്തും. തിരുവനന്തപുരത്തുനിന്നുള്ള ട്രെയിൻ(06066) 25 ന് രാത്രി 7.40 ന് പുറപ്പെട്ട് തൊട്ടടുത്ത ദിവസം പകൽ 12.30 ന് ചെന്നൈയിലെത്തും. തിരികെയുള്ള ട്രെയിൻ (06055) ചെന്നൈയിൽ നിന്ന് 26 ന് പകൽ 3.10 ന് പുറപ്പെട്ട് 27 ന് രാവിലെ ഏഴിന് തിരുവനന്തപുരത്തെത്തും.
രണ്ട് എസി ടു ടയർ, മൂന്ന് എസി ത്രീ ടയർ, രണ്ട് എസി ത്രീ ടയർ ഇക്കണോമി, ആറ് സ്ലീപ്പർ ക്ലാസ്, രണ്ട് ജനറൽ സെക്കൻഡ് ക്ലാസ് എന്നിങ്ങനെയാണ് കോച്ചുകൾ.
എറണാകുളം-–-ഹാതിയ സ്പെഷ്യൽ
എറണാകുളത്തുനിന്ന് ഹാതിയയിലേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിൻ സർവീസുകൾ അനുവദിച്ചു. ഒക്ടോബർ 24, 31 തിയതികളിൽ പുലർച്ചെ 4.50 ന് ഹാതിയയിൽ നിന്ന് പുറപ്പെടുന്ന ഹാതിയ-–-എറണാകുളം ജങ്ഷൻ പ്രതിവാര സ്പെഷ്യൽ മൂന്നാം ദിവസം പകൽ1.55 ന് എറണാകുളത്തെത്തും. പാലക്കാട്, തൃശൂർ, ആലുവ എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകൾ. ഒക്ടോബർ 27, നവംബർ മൂന്ന് തീയതികളിൽ രാവിലെ 7.15 ന് എറണാകുളം ജങ്ഷനിൽ നിന്ന് പുറപ്പെടുന്ന എറണാകുളം ജങ്ഷൻ- ഹാതിയ സ്പെഷ്യൽ (08646) മൂന്നാം ദിവസം രാവിലെ 4.30 ന് ഹാതിയയിലെത്തും.