തിരുവനന്തപുരം> എ കെ ജി പഠന ഗവേഷണ കേന്ദ്രവും ആൾ ഇന്ത്യ ലോയേഴ്സ് യൂണിയനും ചേർന്ന് ‘ ഇന്ത്യൻ ഫെഡറലിസവും ഗവർണർ പദവിയും ’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. സെപ്തംബർ 30 ന് പകൽ 3.30 ന് എകെജി ഹാളിലാണ് സെമിനാർ. ജസ്റ്റിസ് കെ ചന്ദ്രു ഉദ്ഘാടനം ചെയ്യും.
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ഡോ. ടി എം തോമസ് ഐസക്, ജോസ് കെ മാണി, മാത്യു ടി തോമസ്, പി സി ചാക്കോ, വർഗീസ് ജോർജ് തുടങ്ങിയവർ പങ്കെടുക്കും.