തിരുവനന്തപുരം> നബാർഡിലെ ക്ലറിക്കൽ നിയമനത്തിൽ കേരളത്തിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് നബാർഡ് ഓഫീസിനു മുന്നിൽ നാബാർഡ് എംപ്ലോയീസ് അസോസിയേഷൻ (ബെഫി) പ്രകടനം നടത്തി. തുടർന്നു ചേർന്ന യോഗം ഓൾ ഇന്ത്യ നാബാർഡ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് ജോസ് ടി എബ്രഹാം ഉദ്ഘാടനം ചെയ്തു.
അഖിലേന്ത്യാ തലത്തിൽ 177 ഒഴിവുകൾ ഉണ്ടായിട്ടും കേരളത്തിൽ ഒന്ന് പോലും തരാത്തത് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം പറഞ്ഞു. ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് കെ ഹരികുമാർ, ജില്ലാ സെക്രട്ടറി എൻ നിഷാന്ത്, നബാർഡ് എംപ്ലോയീസ് അസോസിയേഷൻ സെക്രട്ടറി കെ പി ബാബുരാജ് എന്നിവർ സംസാരിച്ചു.