കൽപ്പറ്റ> വയനാട് മാനന്തവാടിയിലെ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ കടയിൽ നിന്ന് വടിവാളുകൾ കണ്ടെടുത്തു. പോപ്പുലർ ഫ്രണ്ട് നേതാവ് സലീമിന്റെ ടയർ കടയിൽ നിന്നുമാണ് നാല് വടിവാളുകൾ കണ്ടെത്തിയത്. ടയർ കടയിൽ ഉണ്ടായിരുന്ന രണ്ട് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സലീമിനെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
വയനാട്, പാലക്കാട് ജില്ലകളില്‍ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പൊലീസ് റെയ്ഡ് നടത്തിയത്. . പാലക്കാട് ജില്ലയിൽ കൽമണ്ഡപം, ചടനാം കുറിശ്ശി, ശംഖുവാരത്തോട്, ചിറ്റൂർ, പുതുനഗരം, കാട്ട്തെരുവ്, തത്തമംഗലം എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് റെയ്ഡ് നടത്തിയത്.