ഖത്തീഫ്> നിർമ്മാണ തൊഴിലിനിടെ പരിക്കേറ്റ ആറ്റിങ്ങൽ സ്വദേശി മുരളിക്ക് തണലായി നവോദയ. പരിക്കേറ്റപ്പോൾ മുരളി ഖത്തീഫ് നവോദയ സാമൂഹ്യക്ഷേമ വിഭാഗവുമായി ബന്ധപ്പെട്ടു. നവോദയ പ്രവർത്തകർ അദ്ദേഹത്തെ ഹോസ്പിറ്റലിൽ എത്തിക്കുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്തു.
നാട്ടിലേക്ക് വരാൻ ആവശ്യമായ രേഖകൾ മുരളിക്ക് ഇല്ലായിരുന്നു. തുടർന്ന് സാമൂഹ്യക്ഷേമകൺവീനർ സലീം പട്ടാമ്പി ഇന്ത്യൻ എംബസിയുമായി ബന്ധപെടുകയും സൗദി ലേബർ ഡിപ്പാർട്ട്മെന്റിൽ നിന്നും ജവാസാത്തിൽ നിന്നും ഫൈനൽ എക്സിറ്റ് വീസ നേടിയെടുക്കുകയും ചെയ്തു. സാമൂഹ്യ ക്ഷേമവിഭാഗം ചെയർമാൻ ബഷീർ, കൺവീനർ സലീം പട്ടാമ്പി, ജോ. കൺവീനർ മൻസൂർ നൈന എന്നിവർ ചേർന്ന് യാത്രാരേഖകൾ മുരളിക്ക് കൈമാറി. മജീദിയ യൂണിറ്റ് സെക്രട്ടറി അർജിത്
യൂണിറ്റ് എക്സിക്യൂട്ടീവ് സന്തോഷ് ടിക്കറ്റ് കൈമാറി. തന്നെ നാടണയാൻ സഹായിച്ച നവോദയയോടും പൊതു സാമൂഹത്തോടും നന്ദി പറഞ്ഞുകൊണ്ട് മുരളി വിമാനത്തിൽ നാടണഞ്ഞു.