ന്യൂഡൽഹി> ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ പണം ചെലവിട്ടത് തൃണമൂൽ കോൺഗ്രസ്. 47.54 കോടി രൂപയാണ് മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ തെരഞ്ഞെടുപ്പിന് ചെലവിട്ടത്.
ബിജെപി 17.75 കോടി രൂപ ചെലവിട്ടെന്നും തെരഞ്ഞെടുപ്പ് കമീഷന് പാർടികൾ നൽകിയ കണക്കിൽ പറയുന്നു. തുടർച്ചയായി ഭാഗ്യം പരീക്ഷിക്കാനിറങ്ങിയ എഎപി ഇത്തവണ 3.5 കോടി രൂപയാണ് ചെലവിട്ടത്. കോൺഗ്രസിന് 12 കോടി രൂപ ചെലവായി. ഏറ്റവും കുറവ് എൻസിപിക്കാണ്–- 25 ലക്ഷം.