മൊഹാലി
ട്വന്റി–20 ബാറ്റർമാരുടെ റാങ്കിങ് പട്ടികയിൽ സൂര്യകുമാർ യാദവിന് വീണ്ടും മുന്നേറ്റം. പുതിയ പട്ടികയിൽ മൂന്നാംസ്ഥാനത്താണ് ഇന്ത്യൻ മധ്യനിര ബാറ്റർ. പാകിസ്ഥാന്റെ ബാബർ അസമിനെയാണ് പിന്തള്ളിയത്. പാകിസ്ഥാന്റെതന്നെ മുഹമ്മദ് റിസ്വാനാണ് ഒന്നാമത്. ദക്ഷിണാഫ്രിക്കൻ താരം എയ്ദൻ മാർക്രം രണ്ടാമതും.
മാർക്രവുമായി 12 പോയിന്റ് വ്യത്യാസമാണുള്ളത്. സൂര്യകുമാറിന് 780 പോയിന്റാണ്. ഒന്നാമതുള്ള റിസ്വാന് 825 പോയിന്റും. ഓസ്ട്രേലിയക്കെതിരായ ഒന്നാംട്വന്റി–20യിൽ 25 പന്തിൽ 46 റണ്ണാണ് സൂര്യകുമാർ നേടിയത്.