ഹൈദരാബാദ്
ഭരണഘടനയും ജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കാൻ ബിജെപിയെ ഭരണത്തിൽനിന്ന് മാറ്റിനിർത്തണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനുമായി കൂട്ടിച്ചേർത്തതിൽ വസ്തുതകൾ വളച്ചൊടിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. സെപ്തംബർ 17 ‘നൈസാം കീഴടങ്ങിയ ദിന’മായാണ് സിപിഐ എം കാണുന്നത്. 25ന് നടക്കുന്ന ഇന്ത്യൻ നാഷണൽ ലോക്ദൾ (ഐഎൻഎൽഡി) റാലിയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിവിധ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളും മതേതര പാർടികളെ ഒരുവേദിയിൽ അണിനിരത്താനുള്ള ശ്രമങ്ങളാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.