ലഖിംപുർഖേരി
ദളിത് സഹോദരിമാരെ ബലാത്സംഗംചെയ്ത് കൊന്നുകെട്ടിത്തൂക്കിയ ഉത്തർപ്രദേശിലെ ലഖിംപുർഖേരിയിൽ ദിവസങ്ങൾക്കുള്ളിൽ അതിക്രമത്തിനിരയായി ഒരു പെൺകുട്ടികൂടി മരിച്ചു.
തിങ്കളാഴ്ച രണ്ടുപേർചേർന്ന് ലെെംഗികാതിക്രമത്തിന് ഇരയാക്കിയ ഇരുപതുകാരി പെൺകുട്ടി പരിക്കുകളെ തുടർന്ന് വെള്ളിയാഴ്ച മരിച്ചു. മൂർച്ചയേറിയ ആയുധമുപയോഗിച്ചാണ് രണ്ടംഗസംഘം ആക്രമിച്ചത്. പരാതിയിൽ പൊലീസ് ആദ്യം കേ സെടുത്തിരുന്നില്ല. കേസെടുക്കാൻ വെെകിയതിന് ഒരു പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ്ചെയ്തു. സംഭവം പുറത്തായതോടെ ഗ്രാമത്തിൽ ജനങ്ങൾ സംഘടിച്ച് പ്രതിഷേധിച്ചു. വൻ പൊലീസ് സന്നാഹമെത്തി ശക്തമായ നടപടിയെടുക്കുമെന്ന് ഉറപ്പുനൽകിയശേഷമാണ് മൃതദേഹം പോസ്റ്റ് മോർട്ടത്തിന് വിട്ടുനൽകിയത്. ദളിത് സഹോദരിമാരെ ബുധനാഴ്ചയാണ് ഇതേ ജില്ലയിൽ കൊന്നുകെട്ടിത്തൂക്കിയത്.