കൊച്ചി : ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം നിർവഹിക്കുന്ന ഈശോ ,മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി ഒക്ടോബർ അഞ്ചിന് സോണി ലൈവിലൂടെ പ്രേക്ഷകരിലേക്ക് എത്തും. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണാണ് ചിത്രം നിർമിക്കുന്നത്. സുനീഷ് വാരനാട് തിരക്കഥ ഒരുക്കുന്നു.

ജാഫർ ഇടുക്കി, നമിത പ്രമോദ്, ജോണി ആൻ്റണി, സുരേഷ് കൃഷ്ണ തുടങ്ങിയവർ കഥാപാത്രങ്ങളാകുന്നു. മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, തിരുവനന്തപുരം, എറണാകുളം, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് റോബി വർഗീസാണ്. നാദിർഷാ തന്നെയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. എൻ എം ബാദുഷാ, ബിനു സെബാസ്റ്റ്യൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. റീറെക്കോർഡിങ്ങ് – ജേക്സ് ബിജോയ്, ലിറിക്സ് – സുജേഷ് ഹരി, ആർട്ട് – സുജിത് രാഘവ്, എഡിറ്റിംഗ് – ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ – നന്ദു പൊതുവാൾ, കോസ്റ്റ്യൂം – അരുൺ മനോഹർ, ആക്ഷൻ – ജോളി ബാസ്റ്റിൻ, കൊറിയോഗ്രാഫി – ബ്രിന്ദ മാസ്റ്റർ, ചീഫ് അസ്സോസിയേറ്റ് – സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് – വിജീഷ് പിള്ളൈ, കോട്ടയം നസീർ, മേക്കപ്പ് – പി വി ശങ്കർ, സ്റ്റിൽസ് – സിനറ്റ് സേവ്യർ, ഡിസൈൻ – ടെൻ പോയിൻറ്, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ.