കൊച്ചി : ഷൈൻ ടോം ചാക്കോ,ബിനു പപ്പു,സംവിധായകൻ എം എ നിഷാദ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി നടനും സംവിധായകനുമായ സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ” ഭാരത് സർക്കസ് ” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. ബെസ്റ്റ് വേ എന്റർടൈയ്ൻമെന്റിന്റെ ബാനറിൽ അനൂജ് ഷാജി നിർമ്മിച്ച ചിത്രത്തിൻ്റെ ആദ്യ പോസ്റ്റർ ചലച്ചിത്ര പ്രവർത്തകരും സുഹൃത്തുക്കളും , സമൂഹത്തിന്റെ നാനാതുറകളിൽ പ്രവർത്തിക്കുന്നവരും ഒപ്പം പ്രിയപ്പെട്ട പ്രേക്ഷകരും ചേർന്ന് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്തു. മലയാള സിനിമയിൽ ഒരു ചലച്ചിത്രത്തിൻ്റെ ടൈറ്റിൽ എല്ലാ വിഭാഗം ജനങ്ങളിലൂടെ ജനകീയമായ് റിലീസ് ചെയ്യുന്നത് ആദ്യമായിട്ടാണ്.
സുധീർ കരമന,ജാഫർ ഇടുക്കി,പ്രജോദ് കലാഭവൻ,സുനിൽ സുഖദ,ജയകൃഷ്ണൻ , പാഷാണം ഷാജി,ആരാധ്യ ആൻ,മേഘാ തോമസ്സ്, ആഭിജ,ദിവ്യാ നായർ,മീരാ നായർ, സരിത കുക്ക, അനു നായർ,ജോളി ചിറയത്ത്,ലാലി പി എം തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. മുഹാദ് വെമ്പായം രചന നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബിനു കുര്യൻ നിർവ്വഹിക്കുന്നു. സംഗീതം-ബിജിബാൽ, എഡിറ്റർ-വി സാജൻ, പ്രൊഡക്ഷൻ കൺട്രോളർ-ദീപക് പരമേശ്വരൻ,കോ ഡയറക്ടർ-പ്രകാശ് കെ മധു,കല-പ്രദീപ്, മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം-അരുൺ മനോഹർ, സ്റ്റിൽസ്-നിദാദ് കെ എൻ, പരസ്യകല-കോളിൻസ് ലിയോഫിൽ,സൗണ്ട്- ഡാൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നസീർ കാരന്തൂർ.തൃശൂർ,ചാലക്കുടി,ആതിരപ്പളളി എന്നിവിടങ്ങളിലായി ഭാരത സർക്കസിന്റെ ചിത്രീകരണം പൂർത്തിയായി. പി ആർ ഒ-എ എസ് ദിനേശ്
