കൊച്ചി : പ്രീമിയർ സിനിമാസിന്റെ ബാനറിൽ എം. വിശ്വപ്രതാപ് രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച് മലയാളത്തിലെ എവർഗ്രീൻ റൊമാന്റിക് ഹീറോ ശങ്കർ നായകനായി അഭിനയിക്കുന്ന “ഓർമ്മകളിൽ “സെപ്റ്റംബർ 23ന് തീയേറ്ററുകളിലെത്തുന്നു. ‘എ മദേഴ്സ് പാഷൻ’ എന്ന ടാഗ്ലൈനോടെ എത്തുന്ന ചിത്രത്തിൽ പരമ്പരാഗതവുമായ കുടുംബജീവിതത്തിന്റെ നന്മ തിന്മകളുമാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്.

ശങ്കറിനു പുറമെ , ഷാജു ശ്രീധർ , നാസർ ലത്തീഫ്, ദീപാ കർത്താ , പൂജിത മേനോൻ , വിജയകുമാരി , അജയ്, ആര്യൻ കതൂരിയ , റോഷൻ അബ്ദുൾ, മാസ്റ്റർ ദൈവിക്, സതീഷ് തൃപ്പരപ്പ്, ശ്രീരാം ശർമ്മ, സുരേഷ്കുമാർ . പി , സുരേഷ് കൃഷ്ണ എന്നിവരും അഭിനയിക്കുന്നു.
ഛായാഗ്രഹണം – നിതിൻ കെ രാജ്, എഡിറ്റിംഗ് – വിപിൻ മണ്ണൂർ, ഗാനരചന – എം വിശ്വപ്രതാപ് , സംഗീതം – ജോയ് മാക്സ്വെൽ , ആലാപനം – ജാസി ഗിഫ്റ്റ്, സുജാത മോഹൻ , പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – എ എൽ അജികുമാർ , പശ്ചാത്തലസംഗീതം – സുധേന്ദുരാജ്, കല-ബിനിൽ കെ ആന്റണി, ചമയം – പ്രദീപ് വിതുര, കോസ്റ്റ്യും – രവികുമാരപുരം, പ്രൊഡക്ഷൻ മാനേജർ – പ്രസാദ് മുണ്ടേല, ഫിനാൻസ് കൺട്രോളർ – ടി മഗേഷ്, ഡിസൈൻസ് – വിനീത് വാസുദേവൻ, വിതരണം – സാഗാ ഇന്റർനാഷണൽ , സ്റ്റിൽസ് – അജേഷ് ആവണി , പി ആർ ഒ : അജയ് തുണ്ടത്തിൽ .