കൊല്ലം
ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധിക്ക് ജയ് വിളിക്കാൻ സ്കൂൾ വിദ്യാർഥികളെ നിർബന്ധിക്കുന്ന വീഡിയോ ദൃശ്യം പുറത്ത്. നീണ്ടകരയിലേക്കുള്ള പദയാത്രയ്ക്കിടെ വെള്ളിയാഴ്ച രാവിലെ കാവനാട്ടെ സ്വകാര്യ സ്കൂളിലെ വിദ്യാർഥികളെ കൊണ്ടാണ് പിആർ ഏജൻസിക്കാരും കോൺഗ്രസ് പ്രവർത്തകരും മുദ്രാവാക്യം നിർബന്ധിപ്പിച്ച് വിളിപ്പിച്ചത്.
യാത്ര കടന്നുപോകുന്നതിനിടെയുണ്ടായ ഗതാഗതക്കുരുക്കിൽപ്പെട്ട സ്കൂൾ ബസിലെ കുട്ടികളാണ് ഇവർ. സംഭവത്തിന്റെ വീഡിയാ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. സ്കൂൾ ബസുകളിലൊന്നിൽ രാഹുൽ ഗാന്ധി കയറി കുട്ടികളെ ഹസ്തദാനം ചെയ്തു.