പനാജി
ഗോവയിലെ എട്ട് എംഎൽഎമാരെ 40 കോടി രൂപ വീതം നൽകിയാണ് ബിജെപി വിലയ്ക്കെടുത്തതെന്ന് വെളിപ്പെടുത്തി കോൺഗ്രസ്. എട്ട് പേര്‍ക്കുമായി 320 കോടി രൂപ ബിജെപി നൽകിയെന്ന് എഐസിസി സെക്രട്ടറി ദിനേശ് ഗുണ്ടുറാവു വെളിപ്പെടുത്തി.
അവശേഷിക്കുന്ന മൂന്ന് കോണ്‍ഗ്രസ് എംഎൽഎമാരിൽ ഒരാളെ പുതിയ പ്രതിപക്ഷ നേതാവായി നിയമിക്കും. അതേസമയം, കൂറുമാറിയെത്തി കോണ്‍ഗ്രസ് നേതാക്കളെ ഉള്‍പ്പെടുത്തി ഗോവമന്ത്രിസഭ പുനസംഘടിപ്പിക്കുമെന്ന് ഉറപ്പായി. ദിംഗംബര്‍ കാമത്ത് അടക്കം കൂറുമാറിയവരില്‍ ചിലര്‍ക്ക് മന്ത്രിസ്ഥാനം ഉറപ്പാണെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഗവർണർ ശ്രീധരൻ പിള്ളയെ രാജ്ഭവനിൽ സന്ദർശിച്ചു.