ദുബായ്> “ഓർമയിൽ ഒരോണം” എന്നപേരിൽ യുഎഇയിലെ ഓർമ സംഘടിപ്പിച്ച ഓണാഘോഷം മുൻ സാംസ്കാരിക മന്ത്രി എകെ ബാലൻ ഉദ്ഘാടനം ചെയ്തു. ജാതിയുടെയും മതത്തിന്റെയും വർണ്ണത്തിന്റെയും ലിംഗ വ്യത്യാസത്തിന്റെയും പേരിൽ മനുഷ്യരെ ഭിന്നിപ്പിച്ച് നിർത്താൻ ശ്രമിക്കുന്ന കാലത്ത് എല്ലാ വ്യത്യാസങ്ങൾക്കും അപ്പുറത്ത് കേരളത്തിലെ മനുഷ്യർ മുഴുവൻ ആഘോഷിക്കുന്ന ഓണത്തിനു വലിയ പ്രസ്ക്തിയുണ്ടെന്ന് എകെ ബാലൻ പറഞ്ഞു.
നിയമസഭാ സ്പീക്കറും നോർക്ക വൈസ് ചെയർമ്മാനുമായ പി. ശ്രീരാമകൃഷ്ണൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഏതെങ്കിലും പ്രദേശത്തിന്റെ ഭാഗമല്ലാതെ കേരളത്തിലെ മുഴുവൻ ജില്ലകളിൽ നിന്നുമുള്ള ആളുകളാണു ഓർമയുടെ പരിപാടിയിൽ പങ്കെടുക്കുന്നത് എന്നത് വളരെ സന്തോഷകരമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ അംഗങ്ങൾക്കും അദ്ദേഹം ഓണാശംസകൾ നേർന്നു.
പൂക്കള മൽസരം, ശിങ്കാരി മേളം, ഓണപാട്ടുകൾ, കവിതകൾ, ഗാനമേള തുടങ്ങി വിവിധ കാലാപരിപാടികൾ അരങ്ങേറി. മേഖലതലത്തിൽ നടന്ന പൂക്കള മൽസരത്തിൽ ദേയ്റ ഒന്നാം സ്ഥാനവും ജാഫ്സ രണ്ടാം സ്ഥാനവും നേടി. പൂക്കള മൽസരത്തിന്റെ ട്രോഫികൾ പ്ലാനിഗ് ബോർഡ് അംഗം ഡോ.പികെ ജമീല നിർവ്വഹിച്ചു.
നോർക്ക ഡയറക്ടർ ഒവി മുസ്തഫ, ലോക കേരള സഭാംഗം എൻ കെ കുഞ്ഞമ്മദ് എന്നിവർ സംസാരിച്ചു.
ഓർമ ജനറൽ സെക്രട്ടറി അനീഷ് സ്വാഗതം പറഞ്ഞ യോഗത്തിൽ ഓർമ പ്രസിഡണ്ട് റിയാസ് കൂത്തുപറമ്പ് അദ്ധ്യക്ഷത വഹിച്ചു,വൈസ് പ്രസിഡണ്ട് സുചിത സുബ്രൂ നന്ദി രേഖപ്പെടുത്തി. വിപുലമായ രീതിയിൽ ഒരുക്കിയ ഓണസദ്യയോടൂകൂടി ഓണാഘോഷപരിപാടികൾ അവസാനിച്ചു.















